Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : People Are Suffering

Ernakulam

എ​ട​വ​ന​ക്കാ​ട് കു​ടി​വെ​ള്ളം കി​ട്ടാ​തെ ജ​നം വ​ല​യു​ന്നു

ചെ​റാ​യി: എ​ട​വ​ന​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ൽ കു​ടി​വെ​ള്ളം കി​ട്ടാ​തെ നാ​ട്ടു​കാ​ർ നെ​ട്ടോ​ട്ട​മോ​ടു​ന്നു. തീ​ര​മേ​ഖ​ല​യി​ൽ തൊ​ണ്ട ന​ന​ക്കാ​ൻ പോ​ലും തു​ള്ളി വെ​ള്ള​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. മൂ​ന്നാ​ഴ്ച​യോ​ള​മാ​യി ഒ​ന്ന് , 16 വാ​ർ​ഡു​ക​ളി​ൽ കു​ടി​വെ​ള്ളം എ​ത്തി​യി​ട്ട് . ഇ​പ്പോ​ൾ 13-ാം വാ​ർ​ഡി​ലും വെ​ള്ള​മെ​ത്താ​താ​യി​ട്ടു​ണ്ട്.

നോ​ന്പ് കാ​ല​മാ​യ​തി​നാ​ൽ കു​ടി​വെ​ള്ളം എ​ത്താ​ത്ത​ത് ഏ​റെ ദു​രി​ത​മാ​യി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ പ​ഞ്ചാ​യ​ത്താ​ക​ട്ടെ വാ​ട്ട​ർ അ​ഥോ​റി​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ൾ ആ​രാ​യാ​തെ ഏ​താ​നും ഇ​ട​ങ്ങ​ളി​ൽ തീ​രെ ചെ​റി​യ ടാ​ങ്ക​റി​ൽ വെ​ള്ളം എ​ത്തി​ച്ചു കൊ​ടു​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ​ര്യാ​പ്തമല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

അ​തേ​സ​മ​യം കു​ടി​നീ​ർ ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ൾ എ​ല്ലാം ത​ന്നെ വാ​ട്ട​ർ അ​തോ​റി​റ്റി ഓ​ഫീ​സി​ൽ ചെ​ന്ന് കു​ത്തി​രി​പ്പു സ​മ​രം ന​ട​ത്തി പ​രി​ഹാ​രം ഉ​ണ്ടാ​ക്കി​യ​താ​യും നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തി​നി​ടെ എ​ട​വ​ന​ക്കാ​ടു​ള്ള വാ​ട്ട​ർ ടാ​ങ്കി​ൽ നി​ന്നും വി​ത​ര​ണം ചെ​യ്യു​ന്ന വെ​ള്ളം വാ​ട്ട​ർ അ​ഥോ​റി​റ്റി ക​രാ​ർ ജീ​വ​ന​ക്കാ​ര​ൻ തോ​ന്നി​യ പോ​ലെ തി​രി​ച്ച് വി​ട്ടി​ട്ടാ​ണ് പ​ല​യി​ട​ങ്ങ​ളി​ലും കു​ടി​വെ​ള്ള​മെ​ത്താ​ത്ത​തെ​ന്ന് നാ​ട്ടു​കാ​രും ചി​ല വാ​ർ​ഡ് മെ​മ്പ​ർ​മാ​രും ആ​രോ​പി​ച്ചു.

Latest News

Corehub Up